|    Aug 19 Sun, 2018 9:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഛോട്ടാ ഷക്കീല്‍ അനുയായിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കും

Published : 9th August 2018 | Posted By: kasim kzm

ബാങ്കോക്ക്: അധോലോക തലവന്‍ ഛോട്ടാ ഷക്കീലിന്റെ അനുയായിയും നിരവധി കേസുകളിലെ പ്രതിയുമായ മുസക്കിര്‍ മുദസ്സര്‍ ഹുസയ്ന്‍ എന്ന മുന്ന ജിംഗ്രയെ ഇന്ത്യക്കു കൈമാറാന്‍ തായ്‌ലന്‍ഡ് കോടതി ഉത്തരവിട്ടു. ഇയാളെ വിട്ടുകിട്ടുന്നതിന് അവകാശവാദം ഉന്നയിച്ച് പാകിസ്താനും രംഗത്തുവന്നിരുന്നു. 2000 മുതല്‍ ബാങ്കോക്ക് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ജിംഗ്രയെ വിട്ടുകിട്ടുന്നതിന് 2017 ഏപ്രില്‍ മുതല്‍ ഇന്ത്യയും പാകിസ്താനും ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ജിംഗ്രയുടെ പാക്പൗരത്വം തെളിയിക്കുന്നതിനു കഴിഞ്ഞ ഏപ്രിലില്‍ 41 പാകിസ്താനികളെ തായ്‌ലന്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാളുടെ രണ്ടാം ഭാര്യയും മക്കളും പാകിസ്താനിയാണ്. പക്ഷേ മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ജിംഗ്രയെ ഇന്ത്യക്കു കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss