|    Dec 12 Wed, 2018 7:51 pm
FLASH NEWS
Home   >  Sports  >  Football  >  

ഛേത്രി ചിറകില്‍ ഇന്ത്യക്ക് കിരീടം

Published : 10th June 2018 | Posted By: vishnu vis


മുംബൈ: സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഇതിഹാസം ഇരട്ട ഗോളുകളുമായി കാല്‍പന്തില്‍ വീണ്ടും വിസ്മയം തീര്‍ത്തപ്പോള്‍ പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക് സ്വന്തം. കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ പകുതിയിലാണ് ഇന്ത്യ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. അനസും ജിങ്കനും ഇന്ത്യന്‍ നിരയിലേക്ക് മടങ്ങിയെത്തിയതോടെ കരുത്ത് ഇരട്ടിച്ച ഇന്ത്യക്ക് മുന്നില്‍ കെനിയ നാണം കെടുകയായിരുന്നു.
മല്‍സരത്തിന്റെ എട്ടാം മിനിറ്റില്‍ ഇന്ത്യ വലകുലുക്കി.അനിരുദ്ധ് താപ എടുത്ത ഫ്രീകിക്ക് കെനിയന്‍ ഡിഫന്‍സിനെ കബളിപ്പിച്ച് ഛേത്രിയുടെ കാലില്‍ എത്തിയപ്പോള്‍ ലക്ഷ്യം പിഴക്കാതെ ഛേത്രി പന്ത് വലയിലാക്കി. പിന്നീട്  29ാം മിനിറ്റിലും ഛേത്രി മാജിക്ക് ഇന്ത്യക്കുവേണ്ടി ആവര്‍ത്തിക്കപ്പെട്ടു. ഇത്തവണ ഇത്തവണ ഒരു ലോങ് ബോള്‍ മികച്ച ഫസ്റ്റ് ടച്ചിലൂടെ സ്വന്തമാക്കിയ ഛേത്രി ഇടം കാലന്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡോടെയാണ് ഇന്ത്യ കളം പിരിഞ്ഞത്.
പിന്നീട് രണ്ടാം പകുതിയില്‍ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നില്‍ കെനിയയുടെ ശ്രമങ്ങളെല്ലാം വിഫലമായതോടെ 2-0ന് കിരീടം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss