|    Mar 26 Sun, 2017 8:21 pm
FLASH NEWS

ഛാഡ്-നൈജര്‍ സൈന്യം 123 ബോക്കോഹറാം പ്രവര്‍ത്തകരെ വധിച്ചു

Published : 2nd October 2016 | Posted By: SMR

നിയാമി: ഛാഡും നൈജറും സംയുക്തമായി നടത്തിയ സൈനികദൗത്യത്തില്‍ 123 ബോക്കോഹറാം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ നടത്തിയ ദൗത്യത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും നൈജര്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളില്‍ നിന്നുള്ള 14 സൈനികരും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയ വക്താവ് കേണല്‍ മുസ്തഫ ലെദ്രു അറിയിച്ചു. 39 സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ നൈജീരിയന്‍ സൈന്യം ബോക്കോഹറാമില്‍ നിന്നും നാലു നഗരങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. ആയിരക്കണക്കിനാളുകളാണ് നൈജീരിയയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
നൈജീരിയക്കു പുറമെ അയല്‍രാജ്യങ്ങളായ ഛാഡ്, നൈജര്‍, കാമറൂണ്‍ എന്നീ രാജ്യങ്ങളും സായുധസംഘത്തിന്റെ ഭീഷണിയിലാണ്. സംഘര്‍ഷാവസ്ഥമൂലം രാജ്യത്ത് കൃഷിനടത്താന്‍ സാധിക്കാത്തതിനാല്‍ രാജ്യത്തെ ആയിരക്കണക്കിനാളുകള്‍ മരണത്തിന്റെ വക്കിലെത്തിനില്‍ക്കുകയാണെന്ന് യുഎന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക