|    Nov 21 Wed, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഛത്തീസ്ഗഡ് ഹൈക്കോടതി ലംഘിച്ചുവെന്ന് ആരോപിച്ച് സുപ്രിംകോടതിയില്‍ ഹരജി

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഛത്തീസ്ഗഡ് ഹൈക്കോടതി ലംഘിച്ചുവെന്ന് ആരോപിച്ച് സുപ്രിംകോടതിയില്‍ ഹരജി. സ്‌നേഹിക്കുന്ന യുവതിയെ വിവാഹം കഴിക്കാനായി മതം മാറിയ ഇബ്രാഹിം സിദ്ദീഖി എന്ന ആര്യന്‍ ആര്യയാണ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജിക്കാരന്റെ ഭാര്യയായ അഞ്ജലി ജയിനെ ഭര്‍ത്താവിന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുമ്പാകെ ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചത്. ആര്യസമാജം ക്ഷേത്രത്തില്‍ വച്ച് ഹിന്ദുമതം സ്വീകരിച്ച് ഇരുവരും വിവാഹിതരായിട്ടും തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി, സുപ്രിംകോടതിയുടെ ഹാദിയ വിധിക്ക് വിരുദ്ധമായ നിലപാടാണ് എടുത്തതെന്നാണ് ഹരജിക്കാരന്‍ വാദിച്ചത്. 23കാരിയായ യുവതി അവരുടെ സ്വന്തം താല്‍പര്യപ്രകാരം ഹരജിക്കാരനുമായി വിവാഹിതയായിട്ടും അവരെ മാതാപിതാക്കളുടെ നിയമവിരുദ്ധമായ തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനു പകരം ഹൈക്കോടതി യുവതിയെ മാതാപിതാക്കളുടെ കൂടെ പോവാനോ ഹോസ്റ്റലില്‍ താമസിപ്പിക്കാനോ ആണ് നിര്‍ദേശം നല്‍കിയതെന്നും വാദിച്ചു. ഹരജി പരിഗണിച്ച കോടതി, ഛത്തീസ്ഗഡിലെ ധംത്ഥാരി ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലിസ് സൂപ്രണ്ട്, കൊത്വാലി സിറ്റി പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, യുവതിയുടെ പിതാവ് അശോക് കുമാര്‍ ജെയിന്‍ എന്നിവര്‍ക്കും ബെഞ്ച് നോട്ടീസ് അയച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss