|    Aug 20 Sun, 2017 1:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഛത്തീസ്ഗഡ്: സുരക്ഷാഭടന്‍മാര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി

Published : 8th August 2017 | Posted By: fsq

 

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയില്‍ സര്‍ക്കാര്‍ ഉടമയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനികളെ സിആര്‍പിഎഫ് ഭടന്‍മാര്‍ പീഡിപ്പിച്ചതായി പരാതി. രക്ഷാബന്ധനു മുന്നോടിയായി സ്‌കൂളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കിടെയായിരുന്നു സംഭവം. ഇതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. പോലിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.ജൂലൈ 31നാണ് പള്‍നര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ സിആര്‍പിഎഫ് പരിപാടി സംഘടിപ്പിച്ചത്.  പരിപാടിയില്‍ 500 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തിരുന്നു. പരിശോധനയുടെ പേരില്‍ മൂന്നു വിദ്യാര്‍ഥിനികളെ സുരക്ഷാഭടന്‍മാര്‍ പീഡിപ്പിച്ചുവെന്ന് ഹോസ്റ്റല്‍ വാര്‍ഡനാണ് പരാതി നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു. കുട്ടികളെ പരിശോധിക്കരുതെന്നാണ് നിയമം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക