|    Nov 13 Tue, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സ്വയംവരത്തിലൂടെ തിരഞ്ഞെടുക്കും: കോണ്‍ഗ്രസ്‌

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനെ രാമായണ കഥയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ്. സീതാദേവി രാമനെ വരനായി സ്വയംവരത്തിലൂടെ തിരഞ്ഞെടുത്തതു പോലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്വയംവരത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമെന്നു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയായ ടി എസ് സിങ്ഡിയോ ആണ് പ്രഖ്യാപിച്ചത്.
15 വര്‍ഷമായി ഭരണാധികാരമില്ലാത്ത കോണ്‍ഗ്രസ്, രാമന്‍ 14 വര്‍ഷത്തെ വനവാസത്തിനു ശേഷം ഭരണം പിടിച്ചെടുത്തത് പോലെ അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് ഡിയോ പറഞ്ഞത്.
ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ—ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡിയോ പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവുമെന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ നല്ലകാര്യങ്ങള്‍ ചെയ്ത ഒരുപാട് പേരുണ്ടെന്നും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സ്വയംവരമുണ്ടാവുമെന്നുമായിരുന്നു മറുപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss