|    Dec 19 Wed, 2018 5:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഛത്തീസ്ഗഡ്ചുവപ്പന്‍ മേഖലയിലെ വോട്ടെടുപ്പ് നിര്‍ണായകം

Published : 7th November 2018 | Posted By: kasim kzm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ചുവപ്പന്‍ മേഖല—യിലെ വോട്ടെടുപ്പ് നിര്‍ണായകമാണെന്ന് ബിജെപിയും എതിര്‍ രാഷ്ട്രീയ കക്ഷികളും കരുതുന്നു. മാവോവാദികള്‍ക്കു സ്വാധീനമുള്ള ബസ്തര്‍ ആണ് ചുവപ്പന്‍ മേഖലയായി അറിയപ്പെടുന്നത്. ബസ്തറില്‍ വികസന വാഗ്ദാനവുമായി പാര്‍ട്ടികളൊക്കെ രംഗത്തുണ്ട്. വികസന കാര്യപരിപാടി മുന്‍നിര്‍ത്തി വീടുകള്‍ തോറും കയറിയിറങ്ങി റാലികള്‍ സംഘടിപ്പിക്കുകയാണ് പാര്‍ട്ടികള്‍. നവംബര്‍ 12നാണ് ബസ്തര്‍ മേഖലയില്‍ വോട്ടെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ ബസ്തര്‍ മേഖലയില്‍ റാലികള്‍ക്കെത്തും. ബസ്തര്‍ മേഖലയിലെ 12 സീറ്റുകളില്‍ എട്ടെണ്ണം കോണ്‍ഗ്രസ്സും ബാക്കി ബിജെപിയുമാണ് കൈവശംവയ്ക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്നത് വിവിധ പാര്‍ട്ടികളുടെ 1291 സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ക്കു പുറമെ നിരവധി ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുമടക്കം ഇത്രയും പേര്‍ മല്‍സരിക്കുന്നത്. രണ്ടു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ സ്വാധീനം ശക്തമായ ജില്ലകളിലെ 18 സീറ്റുകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഈ മാസം 12ന് നടക്കാനിരിക്കുന്ന ആദ്യഘട്ടത്തില്‍ 190 പേരാണ് മല്‍സരിക്കുന്നത്. ബാക്കി 72 സീറ്റുകളിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 20നാണ് നടക്കുക. 1101 പേരാണ് രണ്ടാംഘട്ടത്തില്‍ മല്‍സരിക്കുന്നത്. അടുത്ത മാസം 11നാണ് വോട്ടെണ്ണല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss