|    Nov 17 Sat, 2018 4:56 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഛത്തീസ്ഗഡില്‍ 15 മാവോവാദികളെ വെടിവച്ചു

Published : 7th August 2018 | Posted By: kasim kzm

കൊന്നുറായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ 15 മാവോവാദികളെ സൈന്യം വെടിവച്ചുകൊന്നു. റായ്പൂരില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെ സുക്മയിലെ വനപ്രദേശമായ ഗൊല്ലപ്പള്ളിക്കും കൊണ്ടയ്ക്കുമിടയില്‍ ഞായറാഴ്ച രാത്രിയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 15 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് 16 ആയുധങ്ങള്‍ കണ്ടെടുത്തതായി മാവോവാദിവിരുദ്ധ സേനാ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡി എം അവസ്തി അറിയിച്ചിട്ടുണ്ട്. 200ഓളം മാവോവാദികള്‍ യോഗം ചേരുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് പ്രദേശത്തു തിരച്ചില്‍ നടത്തിയതെന്ന് പോലിസ് പറയുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രത്യേക ദൗത്യസംഘം, സിആര്‍പിഎഫ് എന്നിവയുടെ സംയുക്തസംഘമാണ് തിരച്ചില്‍ നടത്തിയത്. രക്ഷപ്പെട്ട മാവോവാദികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
അതേസമയം, സുക്മയിലെ ഉള്‍പ്രദേശത്ത് മറ്റൊരു ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. രണ്ട് മാവോവാദികളെ അറസ്റ്റ് ചെയ്തതായും അവസ്തി അറിയിച്ചു. തലയ്ക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ഏരിയാ കമ്മിറ്റി അംഗം ദേവയാണ് ഇതിലൊരാള്‍. മറ്റൊരു വനിതാ മാവോവാദിയെ കാലിന് വെടിയേറ്റനിലയില്‍ പിടികൂടി.
ജൂലൈയില്‍ നാലു വനിതകള്‍ ഉള്‍പ്പെടെ മാവോവാദികളെന്ന് സംശയിക്കുന്ന എട്ടുപേരെ സുരക്ഷാ സൈനികര്‍ വെടിവച്ചുകൊന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss