|    Nov 21 Wed, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഛത്തീസ്ഗഡില്‍ സ്‌ഫോടനം; ജവാനടക്കം അഞ്ചുപേര്‍ മരിച്ചു

Published : 9th November 2018 | Posted By: kasim kzm

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തെവാദ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാലു സാധാരണക്കാരും സിഐഎസ്എഫ് ജവാനും മരിച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെയാണ് സ്‌ഫോടനം. രണ്ടു സിഐഎസ്എഫ് ജവാന്‍മാര്‍ക്കു പരിക്കേറ്റു. 15 ദിവസത്തിനകം ഇതു മൂന്നാംതവണയാണ് ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ജഗദല്‍പൂര്‍ ജില്ലയില്‍ ബിജെപി പ്രചാരണത്തിന് എത്താനിരിക്കെയാണ് ആക്രമണം. ചന്തയില്‍ നിന്ന് പലചരക്കുകള്‍ വാങ്ങി ക്യാംപിലേക്കു മടങ്ങുകയായിരുന്ന ജവാന്‍മാര്‍ സഞ്ചരിച്ച സ്വകാര്യ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ദന്തെവാദ പോലിസ് സൂപ്രണ്ട് അഭിഷേക് പല്ലവ അറിയിച്ചു. ജവാന്‍, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാള്‍ എന്നിവരാണു മരിച്ചത്. ദന്തെവാദയിലെ ദേശീയ ഖനന വികസന കോര്‍പറേഷന്‍ മേഖലയില്‍ തിരഞ്ഞെടുപ്പു ജോലിക്കായി വിന്യസിച്ച സിഐഎസ്എഫ് സംഘത്തിനു വേണ്ടി അനുവദിച്ചതായിരുന്നു ബസ്. പരിക്കേറ്റവരെയും മൃതദേഹങ്ങളും പ്രാദേശിക ആശുപത്രിയിലേക്കു മാറ്റി.
ഒക്ടോബര്‍ 30ന് ദന്തെവാദയിലെ ആറംപൂര്‍ മേഖലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ മൂന്നു പോലിസുകാരും ദൂരദര്‍ശന്‍ കാമറാമാനും കൊല്ലപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss