|    May 23 Wed, 2018 2:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഛത്തീസ്ഗഡില്‍ കര്‍ഷക ആത്മഹത്യ

Published : 29th June 2017 | Posted By: fsq

 

കോര്‍ബ/റായ്പൂര്‍: ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സുര്‍ഗുജയിലെ ഉല്‍കായിക ഗ്രാമത്തില്‍ കഴിഞ്ഞദിവസം കര്‍ഷകനായ ഭൂലേഷ്വര്‍ പായിക്കര(36)യാണ് ആത്മഹത്യ ചെയ്തത്. കടംകയറിയതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. ട്രാക്ടര്‍ വാങ്ങുന്നതിനായി 1.75 ലക്ഷം ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു. പ്രാദേശിക സഹകരണ ബാങ്കില്‍ നിന്ന് 40,000 രൂപയും വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കര്‍ഷകന്‍ വ്യക്തിപരമായ കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്നു കലക്ടര്‍ കിരണ്‍ കൗശല്‍ പറഞ്ഞു. 10 ദിവസത്തിനിടയ്ക്ക് 12 കര്‍ഷകരാണു സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നു പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആരോപിച്ചു.  ബിജെപി കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണമെന്ന്  കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss