|    May 25 Thu, 2017 10:41 am
FLASH NEWS

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു

Published : 13th March 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ബിഎസ്എഫ് 122ാം ബറ്റാലിയന്‍ അംഗങ്ങളായ രാകേഷ് നെഹ്‌റ, വിജയ്കുമാര്‍ എന്നിവരാണു മരിച്ചത്. പരിക്കേറ്റവരെ റായ്പൂരിലെ രാമകൃഷ്ണ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാങ്കര്‍ മേഖലയിലെ വനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ബിഎസ്എഫ്, പോലിസ് സംയുക്ത സേനയ്ക്കു നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേന തിരിച്ചടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day