|    Jan 23 Mon, 2017 12:11 pm
FLASH NEWS

ചൗതാലയ്‌ക്കെതിരേ പ്രൊഡക്ഷന്‍ വാറന്റ്

Published : 10th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയ്‌ക്കെതിരേ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ചൗതാല.
അദ്ദേഹത്തെ ഈമാസം 12ന് ഹാജരാക്കണമെന്നാണു കോടതി ജയിലധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജയിലില്‍ വൈദ്യനിരീക്ഷണത്തില്‍ കഴിയുന്ന ചൗതാലയെ ഹാജരാക്കാനാവില്ലെന്നു ജയിലധികൃതര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. കേസില്‍ ഇതുവരെ 31 സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക