|    Jan 22 Sun, 2017 9:53 pm
FLASH NEWS

ചോര വാര്‍ന്ന് കിടന്ന ബൈക്ക് യാത്രികന് കലക്ടറേറ്റ് ജീവനക്കാര്‍ തുണയായി

Published : 5th March 2016 | Posted By: SMR

പത്തനംതിട്ട: ടിപ്പര്‍ ലോറിയുടെ പുറകിലേക്ക് ബൈക്ക് ഇടിച്ചു കയറി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ ചോര വാര്‍ന്നു കിടന്നിരുന്നയാള്‍ക്ക് കവക്ടറേറ്റ് ജീവനക്കാര്‍ തുണയായി. ഇന്നലെ ഉച്ചയ്ക്ക് 12.20ന് മൈലപ്ര ജങ്ഷനു സമീപം റോഡില്‍ പരിക്കേറ്റ് അവശനിലയില്‍ കിടന്നിരുന്ന റാന്നി പെരുനാട് സ്വദേശി സുനില്‍കുമാറിനെ ഇതുവഴി കടന്നുവന്ന എല്‍എ ഡെപ്യൂട്ടി കലക്ടര്‍ കെ സി മോഹനന്‍, സീനിയര്‍ ക്ലാര്‍ക്ക് എം അനില്‍കുമാര്‍, ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങിയ സംഘം ഔദ്യോഗികവാഹനത്തില്‍ കയറ്റി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ആവശ്യമായ ചികില്‍സ നല്‍കിയ ശേഷം സുനില്‍കുമാറിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച ശേഷമാണ് ഡെപ്യുട്ടി കലക്ടറും സംഘവും മടങ്ങിയത്. പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന സുനില്‍കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ ഇതുവഴി വന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരാരും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. റാന്നി-പെരുനാട് ശബരിമല ഇടത്താവളത്തില്‍ കെഎസ്ഇബി ഓഫിസ് സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള പരാതിയിന്മേല്‍ സ്ഥലപരിശോധന നടത്തി മടങ്ങി വരുകയായിരുന്നു ഡെപ്യൂട്ടി കലക്ടറും സംഘവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക