|    Jul 26 Wed, 2017 8:29 pm
FLASH NEWS

ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ആദിവാസികള്‍ക്കു ദുരിതം

Published : 3rd September 2016 | Posted By: SMR

എടക്കര: ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ആദിവാസികള്‍ക്ക് ദുരിതം. പോത്തുകല്‍ പഞ്ചായത്തിലെ മലാംകുണ്ട് കോളനിയിലാണ് നിര്‍മാണത്തിലെ അപാകതമൂലം ആദിവാസികളുടെ വീടുകള്‍ തകര്‍ച്ച നേരിടുന്നത്. മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ ദുരിതത്തിലാണ്. 2013-14 വര്‍ഷത്തില്‍ നാല് വീടുകളാണ് കോളനിയില്‍ നിര്‍മിച്ചത്.
ഇതില്‍ ചാത്തന്‍ എന്നയാളുടെ വീട് മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്താറായി നില്‍ക്കുകയാണ്. മറ്റ് മൂന്ന് വീടുകളും കനത്ത മഴ പെയ്താല്‍ തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്. പുറത്ത് പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടി അതിലാണ് ആദിവാസികള്‍ ഇപ്പോള്‍ താമസിക്കുന്നത്.
കണ്‍വീനര്‍ പ്രവര്‍ത്തിയുടെ മറവില്‍ വാര്‍ഡംഗമാണ് വീടുകളുടെ നിര്‍മാണം നടത്തിയത്. നിര്‍മാണത്തില്‍ അന്നുതന്നെ അഴിമതിയാരോപണമുയര്‍ന്നിരുന്നു. രണ്ട് വര്‍ഷം തികയുംമുമ്പേ വീടുകള്‍ തകരാന്‍ തുടങ്ങിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക