|    Jan 25 Wed, 2017 7:02 am
FLASH NEWS

ചോര്‍ച്ച: പഴശ്ശിരാജ സ്മാരക മന്ദിരം അടച്ചിട്ടു

Published : 17th July 2016 | Posted By: SMR

ഉരുവച്ചാല്‍: പഴശ്ശിരാജ സ്മാരകത്തിന്റെ കെട്ടിടത്തിന്റെ മധ്യഭാഗത്തുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് സ്മാരകം അടച്ചിട്ടു. ഒന്നര വര്‍ഷം മുമ്പ് മട്ടന്നൂര്‍ നഗരസഭ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സ്മാരകമാണ് ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ടത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിപാലിച്ചു വന്ന സ്മൃതി മന്ദിരം ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ്. പ്രാവ് ശല്യം കാരണം മേല്‍ക്കൂര ഇളകിയാണ് കെട്ടിടത്തിന്റെ മധ്യഭാഗത്ത് ചോര്‍ച്ച രൂപപ്പെട്ടത്. ഇതെ തുടര്‍ന്ന് താല്‍ക്കാലികമായി മണ്ഡപം പൂട്ടുകയായിരുന്നു. മുതിര്‍ന്നവര്‍ക്ക് 10രൂപയും വിദ്യാര്‍ഥികള്‍ക്ക് അഞ്ച് രൂപയും ഇടാക്കിയാണ് സ്മൃതി മണ്ഡപത്തില്‍ പ്രവേശനം നല്‍കി വരുന്നത്. ടിക്കറ്റിന്റെ ഒരു വിഹിതം നഗരസഭയ്ക്ക് നല്‍കണമെന്നായിരുന്നു തീരുമാനമെങ്കിലും തുഛമായ വരുമാനം മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ദിനം പ്രതി 10ല്‍താഴെ ആളുകള്‍ മാത്രമാണ് സന്ദര്‍ശകരായി വരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരായ നാലുപേരാണ് മന്ദിരം പരിപാലിക്കുന്നത്. സ്മൃതിവാരം എന്ന പേരില്‍ എട്ടു ദിവസം നീണ്ടു നിന്ന വിവിധ പരിപാടികള്‍ നടത്തി 2014ല്‍ ആയിരുന്നു സ്മൃതി മണ്ഡപം നാടിന് സമര്‍പ്പിച്ചത്. മന്ദിരത്തില്‍ ആദ്യാകാലത്ത് രാത്രി താമസത്തിനായി അനൗദ്യോഗികമായി ഒരാളെ നിയമിച്ചിരുന്നുവെങ്കിലും വേതനം ലഭിക്കാതെ വന്നതോടെ ഇയാള്‍ പിന്‍വാങ്ങി. പിന്നീട് വെളിച്ചവും ഇല്ലാതായി. മന്ദിരത്തിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍, ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ നിന്നാണ് സ്മാരക മന്ദിരത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. അനധികൃതമായതിനാല്‍ വൈദ്യുതി വകുപ്പ് സ്മാരക മന്ദിരത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക