|    Sep 24 Sun, 2017 8:55 am
Home   >  Editpage  >  Second edit  >  

ചോരചിന്താക്കൊല

Published : 15th July 2017 | Posted By: fsq

 

ചോരചിന്താത്ത വിപ്ലവത്തെക്കുറിച്ച് ചരിത്രത്തില്‍ പഠിക്കാനുണ്ട്. എന്നാല്‍, ചോരചിന്താതെ കൊല നടത്തുന്ന രീതി പഠിക്കാന്‍ ചൈനയില്‍ തന്നെ പോവണം. 2010ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ലിയു സിയാബോവിന്റെ മരണം അത്തരത്തിലുള്ള ഒരു കൊലയാണെന്ന് പല ചൈനാ നിരീക്ഷകരും പറയുന്നു. 2009 മുതല്‍ ചൈനയില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് ലിയു. നാട്ടില്‍ ജനാധിപത്യാവകാശങ്ങള്‍ അനുവദിക്കണമെന്നും മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നും ആവശ്യപ്പെട്ട് ഒരു അന്താരാഷ്ട്ര പ്രഖ്യാപനം തയ്യാറാക്കിയതോടെയാണ് ലിയു കുഴപ്പത്തിലായത്. തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ലിയുവിന് കാന്‍സര്‍രോഗം വന്നത്. നൊബേല്‍ ജേതാവായ അദ്ദേഹത്തെ വിദേശത്തു പോയി ചികില്‍സിക്കാന്‍ ഭരണകൂടം അനുവദിച്ചില്ല. കഴിഞ്ഞ ദിവസം അദ്ദേഹം മരിക്കുകയും ചെയ്തു. പക്ഷേ, ഇത്തരം മരണം ചൈനയില്‍ പുതിയതല്ല. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും കൈകാര്യം ചെയ്യാന്‍ ഭരണകൂടം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പരിപാടിയാണിത്. അതികഠിനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടുമ്പോള്‍ പലരും രോഗബാധിതരാവും. പക്ഷേ, ഭരണകൂടം അവര്‍ക്കു ചികില്‍സ നിഷേധിക്കും. അങ്ങനെ പലരും അകാലത്തില്‍ ജീവന്‍ വെടിഞ്ഞതിനെക്കുറിച്ച് ‘ഒരു ജീവിതവും ഒമ്പതു മരണങ്ങളും’ എന്ന തന്റെ ഓര്‍മക്കുറിപ്പുകളില്‍ ചൈനീസ് പത്രപ്രവര്‍ത്തകനായ ദായ് ഹുവാങ് എഴുതുന്നു. 20 വര്‍ഷക്കാലം തടവറയില്‍ കഴിഞ്ഞതിന്റെ അനുഭവചിത്രങ്ങളാണ് പുസ്തകത്തില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക