|    Sep 23 Sat, 2017 1:07 pm
FLASH NEWS

ചോമ്പാല്‍ മിനി സ്റ്റേഡിയം ഗാലറി ഉദ്ഘാടനം ചെയ്തു

Published : 28th February 2016 | Posted By: SMR

വടകര: ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ 25 ലക്ഷം മുടക്കി നിര്‍മിച്ച ഗാലറിയുടെ ഉദ്ഘാടനം നടന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റേഡിയത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ഗാലറി നിര്‍മിച്ചത്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്ംഗം എ ടി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, റീന രയരോത്ത്, ജാസ്മിന കല്ലേര ി, ഉഷ ചാത്തന്‍കണ്ടി, നിഷ പറമ്പത്ത്, ആയിഷ ഉമ്മര്‍, കെ അന്‍വര്‍ ഹാജി, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, എം പി ബാബു, വി പി പ്രകാശന്‍, പി എം അശോകന്‍, പി നാണു, കെ വി രാജന്‍, സാലിം പുനത്തില്‍, സുധ മാളിയേക്കല്‍, പി പ്രശാന്ത്, എന്‍ പി മഹേഷ്ബാബു, കെ എസ് നായര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക