|    Feb 20 Tue, 2018 11:15 pm
FLASH NEWS

ചോദ്യപേപ്പറില്‍ കാവിവല്‍ക്കരണം;പ്രതിഷേധവുമായി കെഎസ്‌യു

Published : 16th December 2017 | Posted By: kasim kzm

മൂവാറ്റുപുഴ: ഇന്നലെ നടന്ന എംജി സര്‍വകലാശാലയുടെ പഞ്ചവല്‍സര എല്‍എല്‍ബിയുടെ നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ലൗ ജിഹാദ് തടയുന്നതിനെതിരേയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ചോദ്യം വിമര്‍ശനത്തിന് ഇടയാക്കി. ഈ ചോദ്യം സംഘപരിവാര സംഘടനകളെ സഹായിക്കുവാനുള്ള ഗൂഢതന്ത്രമാണെന്ന് കെഎസ്‌യു കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും ലൗ ജിഹാദ് അടിസ്ഥാനരഹിതമായ കാര്യമെന്ന് വ്യക്തമാക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചോദ്യം സര്‍വകലാശാല വിദ്യാര്‍ഥികളോട് ചോദിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരേ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി റംഷാദ് റഫീഖ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss