|    Oct 18 Wed, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചോദ്യപേപ്പര്‍ മാറ്റിക്കൊടുത്ത സംഭവത്തില്‍ നടപടി

Published : 12th March 2016 | Posted By: SMR

തിരുവനന്തപുരം: പുനലൂര്‍ എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷാ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് മാറ്റിക്കൊടുത്ത സംഭവത്തെക്കുറിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം അന്വേഷണം നടത്തി കുറ്റക്കാരായ ചീഫ് സൂപ്രണ്ടിനേയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനേയും തല്‍സ്ഥാനത്തു നിന്ന് അടിയന്തരമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. തുടരന്വേഷണം നടത്തി അനന്തര നടപടികള്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരേ സ്വീകരിക്കാനും തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്ന് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക