|    Aug 16 Thu, 2018 11:35 am
Home   >  News now   >  

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ആര്‍എസ്എസ്; കാംപസ് ഫ്രണ്ട് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 4th April 2018 | Posted By: kasim kzm

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ആര്‍എസ്എസ്, വിദ്യാര്‍ഥികളുടെ നഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം സിബിഎസ്ഇ റീജ്യനല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു.


രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് അബ്ദുല്‍ ഹാദി പറഞ്ഞു. പ്രധാനമന്ത്രിയുടെയും സിബിഎസ്ഇയുടെയും ഓഫിസുകള്‍ക്ക് ചോര്‍ത്തല്‍ സംബന്ധിച്ച വിവരം നേരത്തേ ലഭിച്ചിട്ടും മൂടിവച്ചുവെന്ന വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ട്. ജില്ലാ പ്രസിഡന്റ് ഷജീര്‍ കല്ലമ്പലം, സെക്രട്ടറി അംജദ് സംസാരിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന ഉപാധ്യക്ഷ നസീഹ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് സംസാരിച്ചു. എറണാകുളത്ത് ബിഎസ്എന്‍എല്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. ആരിഫ് ബിന്‍ സലീം സംസാരിച്ചു. കോട്ടയത്ത് ഹെഡ് പോസ്റ്റ്ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബിഎസ്എന്‍എല്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന ഖജാഞ്ചി ഷഫീഖ് കല്ലായിയും പത്തനംതിട്ടയില്‍ ബിഎസ്എന്‍എല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സമിതി അംഗം എസ് മുഹമ്മദ് റാഷിദും കൊല്ലത്ത് പോസ്റ്റ്ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന സമിതി അംഗം ആസിഫ് നാസറും കണ്ണൂരില്‍ ബിഎസ്എന്‍എല്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അമീനും ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss