|    Oct 19 Thu, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജെയ്റ്റ്‌ലി

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയാവുന്നതിനെതിരേ ആഞ്ഞടിച്ച കേന്ദ്ര ധനകാര്യ- പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യവര്‍ഷം. സംസ്ഥാനത്ത് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്നതിനെ കുറിച്ച് പ്രതികരണമാരാഞ്ഞെങ്കിലും അരുണ്‍ ജെയ്റ്റ്‌ലി സമര്‍ഥമായി ഒഴിഞ്ഞുമാറി. ഇസ്്‌ലാം മതം വിശ്വസിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലും കാസര്‍കോട് ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയും ആര്‍എസ്എസ് ആക്രമണത്തിന്റെ ഇരകളാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അരുണ്‍ ജെയ്റ്റ്‌ലി കൃത്യമായി മറുപടി പറഞ്ഞില്ല. ആക്രമണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന മറുപടിയിലൊതുക്കുകയായിരുന്നു. ആര്‍എസ്എസ് ആക്രമണം നടത്തുമെന്ന് വിശ്വസിക്കുന്നില്ല. ബിജെപി പ്രവര്‍ത്തകരെ വെള്ളപൂശുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക