|    Aug 19 Sat, 2017 9:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചോദ്യക്കോഴ : 11 മുന്‍ എംപിമാര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ ഉത്തരവ്

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയ കേസില്‍ പുറത്താക്കപ്പെട്ട 11 പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരേ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്താന്‍ കോടതി ഉത്തരവിട്ടു. 2005ല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഒളികാമറ വഴിയായിരുന്നു ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ഇവര്‍ക്കെതിരേ കുറ്റം ചുമത്തണമെന്ന് സ്‌പെഷ്യല്‍ ജഡ്ജി പൂനം ചൗധരി നിര്‍ദേശിച്ചു. 11 മുന്‍ എംപിമാരോടും ഒരു സ്വകാര്യ വ്യക്തിയോടും ആഗസ്ത് 28ന് ഔപചാരികമായി കുറ്റം ചുമത്തുമ്പോള്‍ ഹാജരാവാന്‍ കോടതി ഉത്തരവിട്ടു.ഇവര്‍ക്കു പുറമേ കുറ്റം ചെയ്യാന്‍ പ്രേരണ ചെലുത്തിയെന്ന് ആരോപിച്ച് രണ്ട് വെബ്‌പോര്‍ട്ടല്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക