|    Oct 19 Fri, 2018 6:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചോദ്യക്കോഴ : മുന്‍ എംപിക്ക് ഹാജരാവാന്‍ അവസാന അവസരം

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിനു കോഴ വാങ്ങിയെന്ന 2005ലെ കേസിലെ പ്രതി മുന്‍ ബിജെപി എംപി വൈ ജെ മഹാജന് കോടതിയില്‍ ഹാജരാവാന്‍ അവസാന അവസരം നല്‍കി. ഡല്‍ഹി കോടതിയാണ് കേസിന്റെ അടുത്ത വാദം നടക്കുന്ന 27ാം തിയ്യതി മഹാജനോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. അന്നേദിവസം മഹാജനും കോഴക്കേസില്‍ ഉള്‍പ്പെട്ട 10 എംപിമാര്‍ക്കുമെതിരേ കോടതി കുറ്റം ചുമത്തും. കേസ് ഇനി നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്നും മഹാജന് അടുത്ത കേസ് പരിഗണിക്കുന്ന ദിവസം തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനോട് പ്രത്യേക ജഡ്ജി പൂനം ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമാണെന്നു കാണിച്ചായിരുന്നു ഇത്രയും കാലം മഹാജന്‍ കോടതിയില്‍ ഹാജരാവാതിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss