|    Dec 10 Mon, 2018 9:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചോദ്യക്കടലാസ് ചോര്‍ന്നു; ഗുജറാത്ത് പോലിസ് നിയമന പരീക്ഷ റദ്ദാക്കി

Published : 3rd December 2018 | Posted By: kasim kzm

അഹ്മദാബാദ്: ഗുജറാത്തില്‍ പോലിസ് കോണ്‍സ്റ്റബിള്‍മാരുടെ നിയമനങ്ങളിലേക്ക് നടത്താനിരുന്ന എഴുത്തുപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച റദ്ദാക്കി. 8.75 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 2,440 കേന്ദ്രങ്ങളായിരുന്നു ഇതിനായി ഒരുക്കിയിരുന്നത്. ഞായറാഴ്ച മൂന്നുമണിക്ക് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് റദ്ദാക്കിയത്.
ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ലോകരക്ഷക് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വികാസ് സഹായ് അറിയിച്ചു.
ആരോ തനിക്ക് ഉത്തരക്കടലാസുകള്‍ അയച്ചുതന്നു. പരിശോധിച്ചപ്പോള്‍ കോണ്‍സ്റ്റബിള്‍ നിയമനത്തിന്റെ പരീക്ഷാ ചോദ്യപേപ്പറിന്റെ ഉത്തരമായിരുന്നു അത്.
ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
പേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. സിസിടിവി കാമറകളും സുരക്ഷാ ഭടന്‍മാരുമുള്ള സ്‌ട്രോങ് റൂമുകളിലാണ് ചോദ്യക്കടലാസുകള്‍ സൂക്ഷിച്ചിരുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
ഗുജറാത്തിലെ യുവാക്കളുടെ ഭാവികൊണ്ടാണ് ബിജെപി സര്‍ക്കാര്‍ കളിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss