|    Oct 20 Fri, 2017 10:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചോദ്യം ഉന്നയിച്ചത് തെറ്റിദ്ധാരണ പരത്താന്‍: വിഎസ്

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വാസയോഗ്യമാക്കുന്നതിനു ചെലവിട്ട സംഖ്യ സംബന്ധിച്ച് നിയമസഭയില്‍ യുഡിഎഫ് ഉന്നയിച്ച ചോദ്യം തെറ്റിദ്ധാരണ പരത്താനാണെന്ന് വി എസ് അച്യുതാനന്ദന്‍.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്ന സമയത്ത് കന്റോണ്‍മെന്റ് ഹൗസില്‍ താമസിച്ചിരുന്നില്ല. വസതി വാസയോഗ്യമല്ലാത്തതുകൊണ്ടാണ് അദ്ദേഹം അവിടെ താമസിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ ലോഡ്ജ് പോലെ ഈ പൈതൃകസ്മാരകം ഉപയോഗിച്ചുവരുകയായിരുന്നു. കാന്റീന്‍ വരെ അവിടെ നടത്തിയിരുന്നതായാണ് കാണാന്‍ കഴിഞ്ഞിരുന്നത്. തിരുവിതാംകൂര്‍-കേരള രാഷ്ട്രീയത്തിലെ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയായ ഈ പൈതൃകസ്ഥാപനം കാത്തുസൂക്ഷിക്കണമെന്ന നിര്‍ബന്ധംകൊണ്ടാണ് കന്റോ ണ്‍മെന്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അതിന് ആവശ്യമായ തുക ചെലവാക്കിയതു സര്‍ക്കാരാണ്.
താനും കുടുംബവും താമസിച്ചത് ഇതോടുചേര്‍ന്നുള്ള തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണ്. ഇക്കാര്യം ഏതൊരാ ള്‍ക്കും അവിടെവന്നു പരിശോധിച്ചാല്‍ ബോധ്യപ്പെടും. പത്രസമ്മേളനങ്ങള്‍ക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മാത്രമേ ഈ പൈതൃകസ്ഥാപനം ഉപയോഗിച്ചിരുന്നുള്ളൂ. തന്റെ പേഴ്‌സനല്‍ സ്റ്റാഫും അനുബന്ധ ജോലിക്കാരും ഓഫിസും ഇതോടുചേര്‍ന്ന കെട്ടിടങ്ങളിലാണു പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഫോണിനും ഇന്റര്‍നെറ്റിനുമൊക്കെ ചെലവായ തുക പൊതു ആവശ്യത്തിനു വേണ്ടി വിനിയോഗിച്ചിട്ടുള്ളതാണ്.
ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസി ല്‍ ചെലവിട്ടത് 5.67 ലക്ഷം രൂപയാണെന്നും പുറത്തുവന്നിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം അവിടെ താമസിക്കാന്‍ വന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്രയും ചെറിയ തുക മാത്രം ചെലവാക്കേണ്ടിവന്നത് താന്‍ താമസിച്ചപ്പോള്‍ ക്ലിഫ്ഹൗസ് നന്നായി പരിപാലിച്ചതുകൊണ്ടാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക