|    Jun 23 Sat, 2018 12:48 am
FLASH NEWS
Home   >  National   >  

ചോദിച്ച സീറ്റ നല്‍കിയില്ല; ശിവസേന നേതാവ് മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞിട്ടു

Published : 14th April 2016 | Posted By: swapna en

hemant-patil

മുംബൈ: ചോദിച്ച സീറ്റ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനാ നേതാവ് മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞിട്ടു.  ശിവസേനാ എംഎല്‍എ ഹേമന്ത് പാട്ടീലാണ് 2000 യാത്രക്കാരുണ്ടായിരുന്ന ദേവഗിരി എക്‌സ്പ്രസ് ട്രെയിന്‍ ഒരു മണിക്കൂറോളം തടസ്സപ്പെടുത്തിയത്. ഇന്നു രാവിലെ 9.10നാണ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. സെക്കന്റ് എസി കംപാര്‍ട്ട്‌മെന്റില്‍ തനിക്ക് അനുവദിച്ച 35, 36 നമ്പര്‍ സൈഡ് സീറ്റുകള്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു എംഎല്‍എയുടെ പ്രതിഷേധം. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കൂടെയുണ്ടായിരുന്നവരാണ് ചെയിന്‍ വലിച്ച് നീങ്ങിതുടങ്ങിയ ട്രെയിന്‍ നിര്‍ത്തിവച്ചത് . പിന്നീട് 10 മണിക്കാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം  നടത്തുമെന്ന് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss