|    Aug 18 Sat, 2018 10:48 am
Home   >  Todays Paper  >  Page 1  >  

ചോക്‌സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ അപേക്ഷ നല്‍കി

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പുകേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയെ വിട്ടുതരണമെന്ന് ഇന്ത്യ ആന്റിഗ്വയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ചോക്‌സിയെ കസ്റ്റഡിയിലെടുക്കാന്‍ ബര്‍ബുഡയോടും ആന്റിഗ്വയോടും സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതു ഭരണഘടനാവിരുദ്ധമാണെന്നാണ് അവര്‍ നല്‍കിയ മറുപടി.
ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുകൂലമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോക്‌സിക്ക് പൗരത്വം നല്‍കിയതെന്ന് ആന്റിഗ്വ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സംഘം ആന്റിഗ്വ വിദേശകാര്യ വകുപ്പില്‍ ചോക്‌സിയെ വിട്ടുകിട്ടാനുള്ള അപേക്ഷ നേരിട്ടു സമര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ ചോക്‌സിയെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ളത് കൊലയില്‍ നേരിട്ടു പങ്കെടുത്തവര്‍കമ്പകക്കാനം കൊലപാതകം: രണ്ടുപേര്‍
കസ്റ്റഡിയില്‍തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍. കൊലയില്‍ നേരിട്ടു പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. പ്രധാന പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്ത കാര്യം പോലിസ് സ്ഥിരീകരിച്ചു. ഇയാള്‍ അടിമാലി സ്വദേശിയാണ്. ഐജി വിജയ് സാഖറെ കേസന്വേഷണത്തിനായി എത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിജയ് സാഖറെ ചോദ്യം ചെയ്തു. നേരത്തേ കസ്റ്റഡിയിലെടുത്ത ഏതാനും പേരെ ഇന്നലെ വിട്ടയച്ചിരുന്നു.
അതേസമയം, കൂട്ടക്കൊലയ്ക്കു പിന്നില്‍ സാമ്പത്തിക തട്ടിപ്പും മന്ത്രവാദം സംബന്ധിച്ച തര്‍ക്കവുമാണെന്ന് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള സംഘത്തിന് കൊലപാതകത്തിലുള്ള പങ്കിനെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കൃഷ്ണനുമായി ഇടപാട് നടത്തിയവരെ ചോദ്യം ചെയ്യുകയാണെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് വ്യക്തമാക്കി.
നിധി കണ്ടെത്തുന്നതു സംബന്ധിച്ച് തമിഴ്‌നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പോലിസ് സംശയിക്കുന്നു. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ പോവാറുണ്ടായിരുന്നതായും നിധി കണ്ടെത്താന്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ ബുധനാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടനിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss