|    Jul 23 Sun, 2017 2:33 pm
FLASH NEWS

ചോക്കാട് സ്‌കൂളിലേക്കുള്ള റോഡ് പൂര്‍ണമായി തകര്‍ന്നു

Published : 20th March 2017 | Posted By: fsq

 

കാളികാവ്: ചോക്കാട് ജിയുപി സ്‌കൂളിലേക്കുള്ള ഏക റോഡ് പൂര്‍മമായി തകര്‍ന്നു. റോഡ് ടാറിങ്ങിനായി 90,000 രൂപ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് റോഡ് പണി വൈകിപ്പിക്കുന്നത്. സ്‌കൂളിലേക്കുള്ള ഏക റോഡാണിത്. ചോക്കാട് മൃഗാശുപത്രിയിലേക്കും ഈ റോഡ് തന്നെയാണ് ആശ്രയം. രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ടായിട്ടും റോഡിന്റെ നിര്‍മാണം ഏറ്റെടുക്കാത്തത് അധികൃതരുടെ അനാസ്ഥയായാണ് വിലയിരുത്തുന്നത്.
സ്‌കൂളില്‍ മറ്റ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും റോഡ് ടാറിങ് ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ലാഭം കുറവായതിനാലാണ് റോഡ് ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതെന്നാണ് ആരോപണം. പരിസര പ്രദേശങ്ങളില്‍ ഇതിലേറെ പ്രാധാന്യം കുറഞ്ഞ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ചിലത് ടാറിങ് നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തിലേക്കുള്ള റോഡ് ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അനുവദിക്കപ്പെട്ട തുക ചെലവഴിച്ചില്ലെങ്കില്‍ ഫണ്ട് ലാപ്‌സാവുമെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയില്‍ ഉണ്ട്. പിഞ്ചു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ പൊതുവിദ്യാലയത്തിലേക്കുള്ള വഴി അടിയന്തരമായി ടാറിങ് നടത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടേയും ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക