|    Oct 21 Sun, 2018 11:03 pm
FLASH NEWS

ചോക്കാട് പരുത്തിപ്പറ്റ വട്ടപ്പറമ്പ് കോളനി റോഡ് തകര്‍ന്നു

Published : 22nd September 2017 | Posted By: fsq

 

കാളികാവ്: ഏതാനും മാസം മുമ്പ് ടാര്‍ ചെയ്ത ചോക്കാട് പരുത്തിപ്പറ്റ വട്ടപറമ്പ് കോളനി റോഡ് പാടെ തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോഡ് ഇടിഞ്ഞ് തകര്‍ന്നത്.  മാസങ്ങള്‍ക്കു മുമ്പാണ് പ്രദേശ വാസികള്‍ അറിയാതെ റോഡ് ടാര്‍ ചെയ്തത്. ക്വാറി വേസ്റ്റ് കൊണ്ടുവന്ന് നിരത്തിയ ശേഷം പുതിയ ടെക്‌നോളജി ഉപയോഗിച്ചാണ് റോഡ് ടാര്‍ ചെയ്തത്. ക്വാറി വേസ്റ്റ് നിരത്തിയപ്പോഴാണ് റോഡ് ടാര്‍ ചെയ്യുന്ന വിവരം നാട്ടുകാര്‍ അറിഞ്ഞത്. അരിക് കെട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു എന്ന നാട്ടുകാര്‍ പറഞ്ഞു.          റോഡിന്റെ അരിക് വശം കെട്ടാത്തതാണ് ടാറിംഗ് ഒലിച്ച് പോയി സൈഡ് ഇടിഞ്ഞ് പൊളിയാന്‍ കാരണം. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ റോഡിന്റെ താഴെ ഭാഗം ഇടിഞ്ഞ് തകര്‍ന്നിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. ചാലിയില്‍ മൊയ്തീന്‍, അയ്യപ്പന്‍ മാളിയേക്കല്‍, അത്തിക്കല്‍ റുഖിയ്യ, പറാട്ടി ഷാജി, വയനാടന്‍ നൗഷാദ്, കൂത്രാടന്‍ ജമീല, മുതുകുളം സുധീര്‍, ചക്കിങ്ങല്‍തൊടി ജാഫര്‍, മുള്ളന്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ വീടുകളിലേക്ക് ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളം ഒഴുകിയെത്തും. റോഡിന്റെ അരിക് കെട്ടാതെ റോഡ് ടാര്‍ ചെയ്യുന്നത്് നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ സൈഡ് കെട്ടുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു എങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.വട്ടപറമ്പ് പ്രദേശത്തേക്കുള്ള ഏക റോഡാണ് തകര്‍ന്നത്. റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss