|    Jan 20 Fri, 2017 2:58 am
FLASH NEWS

ചോക്കാട് പഞ്ചായത്ത്: നേതൃതലത്തിലെ ഐക്യം: യുഡിഎഫ് അണികളില്‍ പ്രതിഷേധം പടരുന്നു

Published : 12th October 2016 | Posted By: Abbasali tf

കാളികാവ്: ചോക്കാട് പഞ്ചായത്ത് യുഡിഎഫ് നേതൃതലത്തില്‍ ഐക്യമായെങ്കിലും അണികളില്‍ പ്രതിഷേധം പടരുന്നു.നേതൃതലത്തിലെ ഐക്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് ലീഗ് അണികള്‍ പ്രതിഷേധവുമായി രംഗത്ത് .  ചോക്കാട്ടങ്ങാടിയില്‍ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് ബോഡുകള്‍ സ്ഥാപിച്ചു. രണ്ടു വര്‍ഷമായി ഇടഞ്ഞ് നിന്നിരുന്ന ലീഗും കോണ്‍സും രണ്ടാഴ്ച മുമ്പാണ് ഐക്യത്തിലെത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിച്ച ഇരുകക്ഷികള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.   ലീഗിന്റെ പിന്തുണയോടെ സിപിഎമ്മാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. സിപിഎം പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 19 ന് അവിശ്വാസ വോട്ടെടുപ്പ് നടക്കും.കോണ്‍ഗ്രസ് എട്ട് സിപിഎം ആറ് ലീഗ് നാല് എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് കോണ്‍ഗ്രസ് നേത്രത്വത്തിന്റെ അവസരവാദ കൂട്ടുകെട്ട് അംഗീകരിക്കുകയില്ലെന്നാണ് അണികള്‍ പറയുന്നത്. അതിനിടെ അവിശ്വാസം പാസാകുന്ന മുറക്ക് തുടര്‍ ഭരണം സംബന്ധിച്ചു നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്.   ഇതനുസരിച്ച് ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്ന് ലീഗിനും പ്രസിഡന്റ് സ്ഥാനം ലഭിക്കും. അതേ സമയം ആദര്‍ശം പണയം വെച്ചുള്ള നീക്കുപോക്കിനു നേതൃത്വം തയ്യാറായാല്‍ ലീഗില്‍ നിന്ന് കൂട്ടരാജിയുണ്ടാകുമെന്ന് അണികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക