|    Jan 23 Mon, 2017 10:12 am
FLASH NEWS

ചോക്കാട് ജലനിധി പദ്ധതി ആശങ്കയില്‍

Published : 2nd October 2016 | Posted By: SMR

കാളികാവ്: മധുമല കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ മാറ്റിയില്ല. ഇതോടെ ചോക്കാട് ജലനിധി പദ്ധതി ആശങ്കയിലായി. മധുമല പദ്ധതിയുടെ നിലവാരം കുറഞ്ഞ സിമന്റ് പൈപ്പുകള്‍ മാറ്റാതെ ജലവിതരണം നടത്താനാവില്ലെന്നതാണ് ചോക്കാട് ജലനിധി പദ്ധതി ആശങ്കയിലാവാന്‍ കാരണം. എട്ടു കോടി രൂപ മുടക്കിയാണ് ജലനിധി പദ്ധതി പൂര്‍ത്തിയാവുന്നത്. അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും. പദ്ധതിക്കാവശ്യമായ കുടിവെള്ളം വിതരണം നടത്തുന്നത് മധുമല പദ്ധതിയില്‍ നിന്നാണ്. പദ്ധതിയുടെ സംഭരണകേന്ദ്രത്തില്‍ നിന്ന് പള്ളിശ്ശേരി വരെയുള്ള സിമന്റ് പൈപ്പുകള്‍ മാറ്റാതെ ചോക്കാട്ടേക്ക് വെള്ളമെത്തിക്കാനാവില്ല. പൈപ്പ് പൊട്ടല്‍ നിത്യസംഭവമാണിവിടെ. അമിതമര്‍ദ്ദം താങ്ങാന്‍ കഴിയാത്തതാണ് പൈപ്പ് പൊട്ടാന്‍ കാരണം. ഇത് മാറ്റുന്നതിനു വേണ്ടി 2015ല്‍ ജല അതോറിറ്റി തീരുമാനിച്ചിരുന്നു. നവംബര്‍ അവസാനം ചോക്കാട് ജലനിധി പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
എന്നാല്‍, നാലു ഘട്ടങ്ങളിലായി നടക്കുന്ന പൈപ്പ് മാറ്റല്‍ പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. മറ്റു മൂന്ന് ഘട്ടങ്ങളുടെയും എഗ്രിമെന്റ് പോലും പൂര്‍ത്തിയായിട്ടില്ല. രണ്ടു കോടി രൂപയുടെ പ്രവൃത്തിയാണ് ജല അതോരിട്ടി നടത്തുന്നത്. മധുമല സംഭരണ കേന്ദ്രം മുതല്‍ പള്ളിശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ ഇതിനകം അമ്പതോളം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയിട്ടുണ്ട്.
പലയിടങ്ങളിലും റോഡും തകരാന്‍ കാരണമായി. പഴയ പൈപ്പുകള്‍ മാറ്റാതെ ജലവിതരണം നടത്തിയാല്‍ പൈപ്പുകള്‍ മുഴുവന്‍ പൊട്ടിപ്പോവുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക