|    Jan 21 Sat, 2017 8:55 pm
FLASH NEWS

ചോക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ സിപിഎം അവിശ്വാസപ്രമേയത്തിന്

Published : 1st September 2016 | Posted By: SMR

കാളികാവ്: ചോക്കാട് ഗ്രാമപ്പപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ സിപിഎം അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ആനിക്കാട്ടില്‍ ഉണ്ണികൃഷ്ണനാണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ സിപിഎം അംഗമാണ് പഞ്ചായത്ത് പ്രസിഡന്റായത്. എന്നാല്‍ സിപിഎമ്മിലെ വിഭാഗീയത കാരണം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റായത്. കോണ്‍ഗ്രസ്സിന് എട്ടും സിപിഎമ്മിന് ആറും ലീഗിന് നാലും അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.
പഞ്ചായത്തില്‍ മുന്നണി സംവിധാനം ഇല്ലാതെ ത്രികോണ മല്‍സരമാണ് നടന്നത്. സിപിഎ മ്മും ലീഗും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് 2016 ജനുവരി ഒന്നിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരം നടന്നത്. എന്നാല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാളിയേക്കല്‍ പ്രദേശത്തെ അവഗണിച്ചതായി ആരോപിച്ച് സിപിഎമ്മിലെ മൂന്ന് അംഗങ്ങള്‍ വിട്ട് നിന്നതോടെയാണ് കോണ്‍ഗ്രസ് അംഗം വിജയിച്ചത്.
മുന്നണി സംവിധാനം പുനസ്ഥാപിക്കാന്‍ യുഡിഎഫ് നേതൃത്വം നീക്കം ഊര്‍ജിതമാക്കിയതിനിടെയാണ് സിപിഎം നേതൃത്വം അവിശ്വാസത്തിന് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തതായിട്ടാണ് അറിയുന്നത്. എന്നാല്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ലോക്കല്‍ സെക്രട്ടറി ടി സുരേഷ് കുമാര്‍ പറഞ്ഞത്.
മുസ്‌ലിം ലീഗ് നേതൃത്വവും ഇത് സംബന്ധിച്ച് സിപിഎമ്മുമായി കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും അറിയിച്ചു. പഞ്ചായത്തിലെ വിചിത്ര ഭരണ സംവിധാനം ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഒമ്പത് മാസമായി പ്രതിപക്ഷമില്ലാത്ത ഭരണ സമിതിയാണെങ്കില്‍ കൂടി പഞ്ചായത്തിന് വികസന കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക