|    Jul 25 Tue, 2017 8:32 pm
FLASH NEWS

ചോക്കാട്ട് അവിശ്വാസം പാസായി;ഇടതുഭരണത്തിന് അന്ത്യം

Published : 20th October 2016 | Posted By: SMR

കാളികാവ്: കാളികാവ് പഞ്ചായത്തിനു പിറകെ ചോക്കാട്ടും അവിശ്വാസ പ്രമേയം പാസായി. പത്തു മാസത്തെ ഇടതുഭരണത്തിനന്ത്യം. യുഡിഎഫിലെ അനൈക്യമാണ് ഇരു പഞ്ചായത്തുകളിലും ഇടതിന് ഭരണം ലഭിക്കാനിടയായത്. ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.ആകെയുള്ള 18 അംഗങ്ങളില്‍ 12 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. സിപിഎമ്മിന്റെ ആറംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. സിപിഎമ്മിന്റെ ഷാഹിന ഗഫൂറാണ് പുറത്തായ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ ചൊവാഴ്ച രാജി വച്ചിരുന്നു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസിന താല്‍ക്കാലിക ചുമതലയേറ്റെടുത്തു.യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ പാദ പ്രസിഡന്റ് പദം കോണ്‍ഗ്രസിനു ലഭിക്കും. അന്നമ്മ മാത്യു വായിരിക്കും ആദ്യ പ്രസിഡന്റ്. ലീഗിന്റെ വൈസ് പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ല. ബിഡിഒ പി കേശവദാസന്‍ പ്രമേയ വോട്ടെടുപ്പ് നിയന്ത്രിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക