|    Jul 21 Sat, 2018 7:44 am
FLASH NEWS
Home   >  Editpage  >  Second edit  >  

ചോക്കലേറ്റ്‌

Published : 16th September 2017 | Posted By: fsq

 

ചോക്കലേറ്റ് നുണയുമ്പോള്‍ ഓര്‍ക്കുക, അതിന്റെ മധുരത്തിനു പിന്നില്‍ ഗ്രാമീണരുടെ വിയര്‍പ്പിന്റെ ഉപ്പും ചുട്ടുകരിച്ച വനങ്ങളുടെ നാശത്തിന്റെ കയ്പുമുണ്ട്. ലോകത്ത് ചോക്കലേറ്റിനുള്ള ആവശ്യം വര്‍ധിച്ചുവരുകയാണ്. ചോക്കലേറ്റ് ഉണ്ടാക്കാന്‍ കൊക്കോ വേണം. അതിനാല്‍ കൊക്കോ കൃഷി കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുകയാണ്. ആഫ്രിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉല്‍പാദിപ്പിക്കുന്ന പ്രദേശം. മൊത്തം കൊക്കോ ഉല്‍പാദനത്തിന്റെ 70 ശതമാനവും അവിടെ നിന്നാണ്്. സിയറലിയോണ്‍ മുതല്‍ കാമറൂണ്‍ വരെ നീളുന്ന പശ്ചിമാഫ്രിക്കന്‍ വനപ്രദേശം കൊക്കോ കൃഷിക്ക് അത്യുത്തമമാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന രാജ്യങ്ങള്‍ ഐവറികോസ്റ്റും ഘാനയുമാണ്. മൊത്തം കൃഷിയുടെ പകുതിയിലേറെയും അവിടെയാണു നടക്കുന്നത്. അവിടെയാണ് വനംകൈയേറ്റവും വ്യാപകമായിരിക്കുന്നത്. കൊക്കോ കൃഷി വ്യാപിപ്പിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളും കൃഷിക്കാരും നിത്യഹരിത വനങ്ങള്‍ കൈയേറുകയാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് കൊക്കോ കൃഷിക്കായി വെട്ടിത്തെളിയിക്കുന്നത്. സ്ഥിതി അതിഗുരുതരമാണെന്ന് പരിസ്ഥിതി സംഘടനയായ മൈറ്റി എര്‍ത്ത് നടത്തിയ പഠനം പറയുന്നു. ഒരു പതിറ്റാണ്ടു മുമ്പ് ഐവറികോസ്റ്റിന്റെ 25 ശതമാനം പ്രദേശവും വനങ്ങളായിരുന്നു. ഇപ്പോള്‍ സാറ്റലൈറ്റ് ഉപയോഗിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അത് വെറും നാലുശതമാനമായിക്കഴിഞ്ഞു എന്നാണ്. ബാക്കിയുള്ള വനവും ഒന്നോ രണ്ടോ വര്‍ഷത്തിനകം തന്നെ അപ്രത്യക്ഷമാവും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss