|    Nov 14 Wed, 2018 6:18 am
FLASH NEWS
Home   >  Kerala   >  

ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കും

Published : 4th August 2018 | Posted By: G.A.G

തിരുവനന്തപുരം: 7ന് നടക്കുന്ന മോട്ടോര്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കും.
ജൂലൈ 4ന് സംയുക്ത യൂനിയനുകള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെയും എംഡിയുടെ നിലപാടുകളിലുള്ള പ്രതിഷേധവും അറിയിച്ച് 7ാം തിയ്യതി നടക്കുന്ന മോട്ടോര്‍ വാഹന പണി മുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിക്ക് കത്തു നല്‍കിയത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി സംഘടനകളാണ് നോട്ടീസ് നല്‍കിയത്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss