|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ചൊവ്വയില്‍ ഒരു തടാകം

Published : 18th August 2018 | Posted By: kasim kzm

19ാം നൂറ്റാണ്ടില്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ പേര്‍സിവല്‍ ലോവല്‍ ചൊവ്വാഗ്രഹത്തില്‍ തോടുകളുണ്ടെന്നു വാദിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ മെച്ചപ്പെട്ട ടെലിസ്‌കോപ്പുകള്‍ വന്നതോടെ അത് വെറും മരീചികയാണെന്നു തെളിഞ്ഞു. ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്ന നിരീക്ഷണോപകരണങ്ങള്‍ വന്നതോടെ ചൊവ്വയില്‍ വെള്ളമില്ലെന്ന് ഉറപ്പാവുകയും ചെയ്തു. ഉപരിതലത്തില്‍ വെള്ളത്തിനു നിലനില്‍ക്കാന്‍ സാധ്യമല്ലാത്തവിധം തണുപ്പുള്ള ഗ്രഹമാണ് ചൊവ്വ.
എന്നാല്‍, ഉപരിതലത്തിനു താഴെ ചൊവ്വയില്‍ വെള്ളമുണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇറ്റലിയിലെ ഗോളശാസ്ത്രജ്ഞനായ റോബര്‍ട്ടോ ഒറോസൈയും സംഘവും ഏതാണ്ട് ഒന്നരകിലോമീറ്റര്‍ താഴെയായി ഗ്രഹത്തില്‍ 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരു തടാകമുണ്ടെന്നു കണ്ടുപിടിച്ചു. ദക്ഷിണധ്രുവത്തിനോടു ചേര്‍ന്നുനില്‍ക്കുന്ന തടാകം അന്റാര്‍ട്ടിക്കയിലെ വോസ്‌തോക് ഭൂഗര്‍ഭ തടാകത്തിനോടു താരതമ്യം ചെയ്യാവുന്നതാണ്. റഡാര്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ അടിയില്‍ ഉറയാതെ കിടക്കുന്ന ജലശേഖരം കണ്ടുപിടിച്ചത്. അതിന് അവര്‍ മൂന്നുവര്‍ഷമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കാണുന്നപോലെ കനത്ത മഞ്ഞുപാളിയും വെള്ളത്തില്‍ കണ്ടേക്കാവുന്ന ലവണങ്ങളും ജലം കട്ടിമഞ്ഞായി മാറുന്നതു തടയുന്നു. എന്നാല്‍, അതില്‍ ജലജീവികളുണ്ടാവാന്‍ സാധ്യത കുറവാണെന്നു കരുതപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss