|    Jan 18 Wed, 2017 5:48 pm
FLASH NEWS

ചൊവ്വന്നൂരില്‍ മാതൃകാഅങ്കണവാടി യാഥാര്‍ഥ്യമായി

Published : 29th July 2016 | Posted By: SMR

കുന്നംകുളം: കുരുന്നുകള്‍ക്കായി പി കെ ബിജു എംപി നടപ്പാക്കുന്ന ചൊവ്വന്നൂര്‍ പഴുന്നാനയിലെ മാതൃകാ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നേരത്തെയുണ്ടായിരുന്ന പഴയകെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ സ്ഥിരം കെട്ടിടമെന്നത് പ്രദേശവാസികള്‍ക്ക് സ്വപ്‌നം മാത്രമായി. അങ്കണവാടിയിലെത്തുന്ന കുട്ടികളെ സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് ഓരോ ദിവസവും മാറ്റി ഇരുത്തിയാണ് പ്രവര്‍ത്തനം മുന്നോട്ട് പോയിരുന്നത്. മുപ്പതോളം കുട്ടികളാണ് പഴുന്നാന അങ്കണവാടിയെ ആശ്രയിച്ചിരുന്നത്.
ഇത്രയും കുട്ടികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളില്ലെന്ന സാഹചര്യം നേരിട്ട് കണ്ടതോടെയാണ് പുതിയ മാതൃകാഅങ്കണവാടി കെട്ടിട നിര്‍മാണത്തിന് പ്രാദേശികവികസന ഫണ്ടില്‍ നിന്നുംപതിനഞ്ചര ലക്ഷംരൂപഎംപി അനുവദിച്ചത്. കഴിഞ്ഞ ആഗസ്തിലാണ് കെട്ടിടത്തിന് എംപി തറക്കല്ലിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എംപി കൃത്യമായി ഇടപെട്ടതോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുകയുംചെയ്തു. കെട്ടിടത്തിന്റെതാഴത്തെ നിലയില്‍ ഹാള്‍, അടുക്കള, ശിശുസൗഹൃദടോയ്‌ലറ്റുള്‍പ്പെടെ രണ്ട് ടോയ്‌ലറ്റ്, സ്റ്റോര്‍മുറി, വരാന്ത എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുകളില്‍ ഓഫിസ് മുറിയും ഹാളും സജ്ജീകരിച്ചിട്ടുണ്ട്. സാമൂഹിക പുരോഗതി കൈവരിക്കുകയെന്ന ലക്ഷ്യംവച്ച് അങ്കണവാടികള്‍ക്ക് കെട്ടിടങ്ങളൊരുക്കുന്നതിന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 54.42 ലക്ഷം രൂപ ഇതുവരെ ആലത്തൂര്‍ ലോകസഭ മണ്ഡലത്തി ല്‍ എംപി അനുവദിച്ചിട്ടുണ്ട്. സ്വന്തമായി കെട്ടിടമില്ലാതേയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതേയും  പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ മുഖ്യധാരയില്ലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംപി പ്രാദേശികവികസന ഫണ്ടില്‍ നിന്നും തുകയനുവദിക്കുന്നത്. കുന്ദംകുളം അഞ്ഞൂര്‍ക്കുന്ന്, എരുമപ്പെട്ടി നെല്ലുവായ്, പോര്‍ക്കുളംകല്ലഴിക്കുന്ന്, കടവല്ലൂര്‍തെക്കത്ത്, കടങ്ങോട് ഗ്രാമപപ്പഞ്ചായത്തിലെകിടങ്ങൂര്‍, ഇയ്യാല്‍-പാറപ്പുറം എന്നിവ കുന്ദംകുളം മണ്ഡലത്തില്‍ എംപി ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അങ്കണവാടികളാണ്.
ജൂലൈ 30 രാവിലെ പതിനൊന്ന്മണിക്ക്‌സംസ്ഥാന സഹകരണ-ടൂറിസം മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പികെ ബിജു എംപി ചടങ്ങില്‍ അധ്യക്ഷനാവും. നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ റിപോര്‍ട്ടവതരിപ്പിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശന്‍ ഉള്‍പ്പെടെയുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ചടങ്ങില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക