|    Dec 17 Sun, 2017 9:21 pm
FLASH NEWS

ചൊക്ലി മേഖലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന

Published : 19th October 2016 | Posted By: Abbasali tf

പാനൂര്‍: പാനൂര്‍ മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. ചൊക്ലി പോലിസ് പരിധിയിലെ ഒളവിലം, കനകതീര്‍ഥം ഭാഗങ്ങളില്‍ ഇന്നലെ തിരച്ചില്‍ നടത്തി. ആള്‍വാസമില്ലാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളും ഒഴിഞ്ഞ പ്രദേശങ്ങളും ബോംബ് സ്‌ക്വാഡും പോലിസും പരിശോധിച്ചു. കനകതീര്‍ഥം റോഡിലെ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കാടുപിടിച്ചു കിടക്കുന്ന പാനൂര്‍ നഗരസഭയുടെ കീഴിലുള്ള പെരിങ്ങളം പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിലും അരിച്ചുപെറുക്കി. ഇവിടെ ഒഴിഞ്ഞ മദ്യകുപ്പികളും ചീട്ടുകളും കാണപ്പെട്ടു. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്‌റ്റേഡിയം വേദിയാവുന്നുണ്ടെന്നും അപരിചിതര്‍ ആരെങ്കിലും ഇവിടെയെത്തിയാല്‍ വിവരമറിയിക്കണമെന്നും പ്രദേശവാസികളെ പോലിസ് അറിയിച്ചു. ചൊക്ലി അഡീഷനല്‍ എസ് ഐമാരായ പ്രേംദാസ്, സുരേന്ദ്രന്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss