|    Sep 23 Sat, 2017 1:02 pm
FLASH NEWS

ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍  ഓഫിസ് മാറ്റുന്നു

Published : 18th February 2016 | Posted By: SMR

പെരിങ്ങത്തൂര്‍: പ്രവര്‍ത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായി ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പെരിങ്ങത്തൂരിലേക്ക് മാറ്റുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇലക്ട്രിക്കല്‍ ഫുള്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ന24,000ത്തോളം ഉപഭോക്താക്കളുള്ള ചൊക്ലിയെ വിഭജിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വന്ന സര്‍ക്കാരുകള്‍ സെക്ഷന്‍ ഓഫിസ് പെരിങ്ങത്തൂരിലേക്ക് മാറ്റണമെന്ന ആവശ്യത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ നിരന്തര ആവശ്യവും മന്ത്രി കെ പി മോഹനന്റെ സമയോചിത ഇടപെടലുമാണ് സെക്ഷന്‍ ഓഫിസ് പെരിങ്ങത്തൂരേക്ക് മാറ്റാനിടയാക്കിയത്.
ഓഫിസ് സംവിധാനത്തിനുള്ള മുറി പെരിങ്ങത്തൂരില്‍ അധികൃതര്‍ കണ്ടെത്തി. ഈ മാസം അവസാനത്തോടെ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക