|    Jan 23 Mon, 2017 8:26 pm
FLASH NEWS

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ് സ്വകാര്യ ഇടങ്ങളില്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

Published : 14th July 2016 | Posted By: SMR

തൊടുപുഴ: പീഡനത്തിനും മറ്റു ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാവുന്ന പെണ്‍കുട്ടികളെ സിറ്റിങുകളുടെ പേരില്‍ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.
പോക്‌സോ (ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം)കേസുകളില്‍പ്പെടുന്ന കുട്ടികളുടെ സംരക്ഷണവും ശ്രദ്ധയും അതത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ പൂര്‍ണ ചുമതലയും ഉത്തരവാദിത്തവുമാണ്. ഇതില്‍ വരുത്തുന്ന വീഴ്ച അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടന്‍ ഉത്തരവിറക്കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മലയാള മനോരമ ന്യൂസ് ചാനല്‍ പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഈ ഉത്തരവ്. സംഭവത്തില്‍ പോക്‌സോ ആക്റ്റിലെ 23ാം വകുപ്പ് പ്രകാരം മലയാള മനോരമ ന്യൂസ് ചാനലിനെതിരേ കേസെടുക്കാനും ബാലാവകാശ കമ്മീഷന്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിക്കു നിര്‍ദേശം നല്‍കി. ഒരു വര്‍ഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റമാണ് ഇത്. മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കള്‍ പിടിയിലായ സംഭവത്തിലാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശിയുടെ ഉത്തരവ്. 2015 ജൂലൈ ഏഴിന് രാത്രി 11.15നും 11.20നും ഇടയിലാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക