|    May 30 Tue, 2017 12:35 am
FLASH NEWS

ചൈന സിറിയന്‍ സൈന്യത്തെ പരിശീലിപ്പിക്കും

Published : 26th August 2016 | Posted By: SMR

ബെയ്ജിങ്: സിറിയന്‍ സൈനികരെ ചൈനീസ് സൈന്യം പരിശീലിപ്പിക്കുമെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. പരിശീലനം ചൈനയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്ന രാജ്യമാണ് ചൈന. വിമതരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനു പിന്നാലെ സിറിയയിലുണ്ടായ ആഭ്യന്തരസംഘര്‍ഷത്തില്‍ മൂന്നു ലക്ഷത്തോളം പേരാണു കൊല്ലപ്പെട്ടത്. 2011ലാണ് സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം ആരംഭിച്ചത്. സൈനിക പരിശീലനത്തിനു പുറമെ ആരോഗ്യരംഗത്തെ പരിശീലനവും സൈനികര്‍ക്കു നല്‍കുമെന്നു വക്താവ് വു കിയാന്‍ അറിയിച്ചു. ചൈനീസ് സര്‍ക്കാര്‍ ഇതിനോടകം തന്നെ സിറിയക്ക് മരുന്നുകളും ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day