|    Oct 19 Thu, 2017 11:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന: സാമൂഹിക പ്രവര്‍ത്തകന് ഏഴര വര്‍ഷം തടവ്

Published : 4th August 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഹു ഷിഗനിനെ(61) ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ ഏഴര വര്‍ഷം തടവിനു ശിക്ഷിച്ചു. അട്ടിമറി ശ്രമം നടത്തിയതായി ഷിഗന്‍ കുറ്റസമ്മതം നടത്തിയെന്ന് ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ സിസിടിവി റിപോര്‍ട്ട് ചെയ്തു. അട്ടിമറി ശ്രമത്തിനു പുറമേ ദേശീയ സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും ഹാനിയുണ്ടാക്കിയെന്ന കുറ്റവും ഷിഗനിനെതിരേ ചുമത്തിയിട്ടുണ്ട്. വിപ്ലവവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ 1994 മുതല്‍ 14 വര്‍ഷം തടവനുവദിച്ച ഷിഗന്‍ ആറു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന നിയമസഹായ സംഘത്തിന്റെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മറ്റൊരു സാമൂഹിക പ്രവര്‍ത്തകനായ ഴായ് യാന്‍മിനെ കോടതി കഴിഞ്ഞ ദിവസം മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു യാന്‍മിനും ഷിഗനുമടക്കം 300ഓളം സാമൂഹികപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ചൈന അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക