|    Oct 20 Fri, 2017 7:19 am
Home   >  Todays Paper  >  page 9  >  

ചൈന: ലിയു സിയാബോ അന്തരിച്ചു

Published : 14th July 2017 | Posted By: fsq

 

ബെയ്ജിങ്ങ്: ചൈനയിലെ പ്രശസ്ത രാഷ്ടീയ തടവുകാരനും നൊബേല്‍ പുരസ്‌കാര ജേതാവും ജനാധിപത്യവാദിയുമായ ലിയോ സിയാബോ (61) അന്തരിച്ചു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ട പ്രഥമ സമാധാന നൊബേല്‍ പുരസ്‌കാര (1935) ജേതാവ് കാള്‍ ഒസിയറ്റോസ്‌കിയുടെ അഹിംസാ സമരത്തെ മാതൃകയാക്കി ലിയോ ചൈനയില്‍ ഏകപാര്‍ട്ടി ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നീണ്ടകാലം സമാധാനപരമായ മാര്‍ഗത്തില്‍ പോരാടി. കരളിനു കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് അന്ത്യം. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ചാര്‍ട്ടര്‍ 08 എന്നു വിളിക്കുന്ന പ്രകടനപത്രിക ഇറക്കിയതിന്റെ പേരില്‍ ഭരണകൂടം ലിയു സിയാബോയെ 11 വര്‍ഷം തടവിലിട്ടു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി കഴിഞ്ഞ മാസം പ്രത്യേക പരോള്‍ നല്‍കുകയായിരുന്നു. വടക്കന്‍ ചൈനയിലെ ഒറ്റപ്പെട്ടയിടത്ത് പ്രത്യേക സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണു ലിയുവിന് ചികില്‍സ നല്‍കിയത്. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലും, തായ്്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെനും ലിയുവിന് വിദഗ്ധ ചികില്‍സയ്ക്കായി പുറത്തേക്കുളള യാത്രാനുമതി നല്‍കണമെന്ന്് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടുമായിരുന്നുവെന്ന് അനുയായികള്‍ പറഞ്ഞു. ചൈനീസ് കമ്മ്യുണിസറ്റ് പാര്‍ട്ടി ബോധപൂര്‍വമാണ് അദ്ദേഹത്തിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കാതിരുന്നുതെന്നും ആരോപണം ഉയര്‍ന്നു. ലിയുവിന് മരണമില്ലെന്ന് അടുത്ത സുഹൃത്ത് ഹുപിങ് പറഞ്ഞു. മൂന്നു ദശാബ്ദങ്ങളായി ജനാധിപത്യത്തിനു അനുകൂലമായി പ്രസിദ്ധീകരിക്കുന്ന ബീജിങ് വസന്തം എന്ന ആനുകാലികത്തിന്റെ പത്രാധിപരാണ് ഹുപിങ്. ലിയു മഹാനായ സന്യാസിയാണെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രാഫസറായിരുന്ന യു വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തി. സിയാബോയുടെ ഭാര്യയെയും സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക