|    Oct 22 Mon, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന- റഷ്യ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു

Published : 19th September 2017 | Posted By: fsq

 

ബെയ്ജിങ്: ഉത്തര കൊറിയക്കു സമീപം ചൈനയും റഷ്യയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. റഷ്യയുടെ കിഴക്കന്‍ തുറമുഖമായ വ്‌ലാദിവോസ്‌തോകിനു സമീപം പീറ്റര്‍, ഗ്രേറ്റ് ബേ ഉള്‍ക്കടലുകള്‍ക്കിടയിലാണു സൈനികാഭ്യാസമെന്നു ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. റഷ്യ, ഉത്തരകൊറിയ അതിര്‍ത്തിക്കു സമീപമാണ് വ്‌ലാദിവോസ്‌തോക് തുറമുഖം. ഈ വര്‍ഷം ജൂലൈയില്‍ ബാള്‍ടിക് മേഖലയില്‍ ഇരു രാജ്യങ്ങളും സൈനികാഭ്യാസം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആരംഭിച്ചതെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഉത്തര കൊറിയ പ്രതിസന്ധിയുമായി നാവികാഭ്യാസത്തിനു ബന്ധമില്ലെന്നാണു റിപോര്‍ട്ടുകള്‍. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമാധാനപരമായ പരിഹാരം വേണമെന്നു റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss