|    Dec 11 Tue, 2018 8:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന-യുഎസ് വ്യാപാരംതുടര്‍നടപടി വേഗത്തിലാക്കാന്‍ ചൈന

Published : 6th December 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈന-യുഎസ് വ്യാപാരം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്ന് ചൈനീസ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യാപാരയുദ്ധത്തില്‍ അയവുവരുമെന്ന് സൂചന നല്‍കിയിരുന്നു.
90 ദിവസത്തേക്ക് പുതിയ നികുതികള്‍ പരസ്പരം ചുമത്തില്ലെന്നാണ് കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും അറിയിച്ചത്. 90 ദിവസത്തിനുള്ളില്‍ പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടണമെന്നും അല്ലാത്തപക്ഷം നികുതി വര്‍ധന തുടരുമെന്നുമാണ് യുഎസ് അറിയിച്ചത്. യുഎസ്-ചൈന വ്യാപാരയുദ്ധം ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിച്ചിരുന്നു. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങളും ട്രംപിന്റെ ട്വീറ്റുകളും തമ്മില്‍ അന്തരമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, ബെയ്ജിങ് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു എന്നു മാത്രമാണ് ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ മുന്നേറ്റം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ അന്താരാഷ്ട്ര കരാറുകള്‍ക്ക് രൂപം നല്‍കുമെന്ന പ്രസ്താവനയുമായി യുഎസ് ഉന്നത നയതന്ത്രജ്ഞന്‍ രംഗത്തെത്തി.
ലോക നേതൃസ്ഥാനം ട്രംപ് വിട്ടുകളയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ജനാധിപത്യ രാജ്യങ്ങളോട് ഉദാരമായ സമീപനം ഉണ്ടാകുമെന്നും ചൈനയോടുള്ള യുഎസിന്റെ സമീപനം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷഫലങ്ങങ്ങളില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങല്‍ എന്നാണ് പോംപിയോ പറഞ്ഞത്. പോംപിയോയുടെ പ്രസ്താവന മനസ്സാക്ഷിക്കു നിരക്കാത്തതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss