|    Oct 17 Wed, 2018 12:52 pm
FLASH NEWS
Home   >  Kerala   >  

ചൈന യാത്രക്ക് അനുമതി നിഷേധിച്ചു;പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published : 8th September 2017 | Posted By: mi.ptk

തിരുവനന്തപുരം: ലോക ടൂറിസം ഒര്‍ഗനൈസേഷന്‍ ചൈനയില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടപയില്‍ രാഷ്ട്രീയ കാരണം സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരാണ് കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രക്ക് അനുമതി നിഷേധിച്ചത്. കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്ക് നയതന്ത്ര പാസ്‌പോര്‍ട്ടിന് മന്ത്രി അനുമതി തേടിയെങ്കിലും കാരണം വിശദമാക്കാതെ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചടങ്ങുകളുടെ പ്രാധാന്യം അനുസരിച്ചാണ് യാത്രക്ക് അനുമതി നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. യു.എന്നിന് കീഴിലെ സ്ഥാപനമാണ് ടൂറിസം ഓര്‍ഗനൈസേഷന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss