|    Jul 26 Wed, 2017 12:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന: മുസ്‌ലിം രക്ഷിതാക്കള്‍ക്ക് എതിരേ നടപടി

Published : 13th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ കുട്ടികളെ മതപഠനത്തിനും മറ്റും വിധേയരാക്കുന്നതില്‍ നിന്നു രക്ഷിതാക്കളെ വിലക്കുന്നു. പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
കുട്ടികളെ മതപരമായ ആചാരങ്ങള്‍ക്ക് വിധേയരാക്കുന്ന രക്ഷിതാക്കള്‍ക്കെതിരേ പോലിസ് നടപടി സ്വീകരിക്കുമെന്നാണു വിവരം.
താടി നീട്ടിവളര്‍ത്തുന്നതിനും സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിനും നേരത്തേ ചൈനയില്‍ വിലക്കുണ്ട്. 10 ലക്ഷത്തോളം വൈഗൂര്‍ മുസ്‌ലിംകളാണ് സിന്‍ജിയാങില്‍ കഴിയുന്നത്. വൈഗൂര്‍ മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം വ്യാപകമായി അടിച്ചമര്‍ത്തപ്പെടുകയാണ് ചൈനയില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക