|    Oct 21 Sun, 2018 10:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

Published : 8th September 2017 | Posted By: fsq

 

ബെയ്ജിങ്: ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ ചൈന മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചു. മുന്നറിയിപ്പില്ലാതെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള പരിശീലനം ചൈനയ്ക്കും ഉത്തര കൊറിയക്കുമിടയിലെ മഞ്ഞക്കടല്‍ മേഖലയിലാണ് നടത്തിയത്. പരീക്ഷണത്തില്‍ വിജയകരമായി മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിച്ചതായി ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു തൊട്ടുപിറകേ ഈ മാസം 5നായിരുന്നു ചൈനയുടെ സൈനികാഭ്യാസം. ഈ മാസം 3നായിരുന്നു ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. പരീക്ഷണത്തെത്തുടര്‍ന്ന് ചൈനയുടെ വടക്കന്‍ മേഖലയില്‍ ഭൂകമ്പത്തിനു സമാനമായ ശക്തമായ പ്രകമ്പനങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss