|    Sep 22 Fri, 2017 4:44 am
Home   >  Todays Paper  >  page 11  >  

ചൈന മാസ്‌റ്റേഴ്‌സ്: പ്രണോയ് മൂന്നാം റൗണ്ടില്‍

Published : 21st April 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്എസ് പ്രണോയിക്കും പിവി സിന്ധുവിനും മുന്നേറ്റം.
ഏഴാം സീഡായ പ്രണോയ് പുരുഷ വിഭാഗം സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലേക്ക് കുതിച്ചപ്പോള്‍ വനിതകളില്‍ സിന്ധു രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. രണ്ടാം റൗണ്ടില്‍ ചൈനയുടെ ലോക 44ാം റാങ്കുകാരനായ യുഹാങ് യുസിയാങിനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു പ്രണോയിയുടെ വിജയം. സ്‌കോര്‍: 21, 13, 21-11. മൂന്നാം റൗണ്ടില്‍ മലേസ്യയുടെ ലിയെവ് ഡാരെനിനെയാണ് പ്രണോയ് എതിരിടുക.
അതേസമയം, ഒന്നാംറൗണ്ടില്‍ ജപ്പാന്റെ നാറ്റ്‌സുകി നിദെയ്‌റയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-16, 21-12.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക