|    Aug 22 Wed, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന: പള്ളി തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

Published : 11th August 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനയിലെ നിങ്ഷ്യാ ഹുയി സ്വയംഭരണ പ്രദേശത്തെ വീസ്ഹു ഗ്രാന്റ് മോസ്‌ക് തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനു വിശ്വാസികള്‍ തെരുവിലിറങ്ങി.
നഗരത്തില്‍ പുതുതായി നിര്‍മിച്ച പള്ളി ഇന്നലെ പൊളിച്ചുനീക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. പള്ളി നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പള്ളി പൊളിച്ചുനീക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ രണ്ടു കോടിയോളം വരുന്ന മുസ്‌ലിംകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമാണിതെന്ന് വിശ്വാസികള്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss